ഹരിപ്പാട്: 2015ലെ റിപ്പബ്ലിക്ക് പരേഡും ആഘോഷവും ആസ്വദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം മുതുകുളത്തുകാരന്‍ അരവിന്ദുമുണ്ടാകും.
മുതുകുളം എസ്എസ്വിഎം സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഇ.എസ്. അരവിന്ദ്. സിബിഎസ്ഇ പത്താംക്ലാസില്‍ മുഴുവന്‍ മാര്‍ക്കും നേടിയ 100 കുട്ടികള്‍ക്കാണ് പ്രധാനമന്ത്രിയോടൊപ്പം റിപ്പബ്ലിക്ക് ദിനാഘോഷചടങ്ങില്‍ പങ്കെടുക്കുവാന്‍ അവസരം.
അതില്‍ കേരളത്തിലെ ഏക വിദ്യാര്‍ത്ഥിയാണ് മുതുകുളം ഇങ്ങല്ലൂര്‍ സുജന്‍-ഷീജ ദമ്പതികളുടെ ഏകമകനായ അരവിന്ദ് സുജന്‍. ജനുവരി 25ന് രാവിലെ 11ന് കെകെ എക്സ്പ്രസില്‍ കായംകുളത്തിനിന്ന് അരവിന്ദ് മാതാപിതാക്കളോടൊപ്പം യാത്ര തിരിക്കും. ഇവര്‍ക്ക് യാത്രയയപ്പ് നല്കാന് സഹവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും റെയില്‍വേ സ്റ്റേഷനിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: