പത്തനാപുരം:പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി എംഎല്‍എ കെ.ബി.ഗണേഷ് കുമാര്‍.
അഴിമതിയെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ലോകായുക്ത മുമ്പാകെ താന്‍ തെളിവ് നല്‍കും. അഴിമതിക്കെതിരായ പോരാട്ടത്തിന് ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും ഗണേശ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ ആര്‍ക്കും തൃപ്തിയില്ല.
ഉണ്ടെങ്കില്‍ അത് 21 മന്ത്രിമാര്‍ക്കും അവര്‍ക്ക് ചുറ്റിലുള്ളവര്‍ക്ക് മാത്രമാണെന്നും ഗണേശ് പറഞ്ഞു. മുസ്ളീംലീഗിനെതിരെയല്ല താന്‍ ആരോപണം ഉന്നയിക്കുന്നത്. സത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്.
അഴിമതിയെ കുറിച്ച് നിയമസഭാ സമിതിക്ക് മുമ്പാകെ തെളിവ് നല്കാന് മുഖ്യമന്ത്രി അവസരം നല്‍കിയില്ല. ഒട്ടും ആത്മാര്‍ത്ഥതയില്ലാതെയാണ് മുഖ്യമന്ത്രി പെരുമാറിയത്. അഴിമതിയെ കുറിച്ച് താന്‍ നല്കിയ കത്ത് കണ്ടിട്ടില്ലെന്ന് പറഞ്ഞത് ശരിയല്ല. തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലതവണ ഉണ്ടായിട്ടുള്ളതായും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: