കൊച്ചി: പേയ്മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്തയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കേസില്‍ അന്വേഷണം തുടരാമെന്നും പന്ന്യന്‍ രവീന്ദ്രനില്‍ നിന്ന് മൊഴിയെടുക്കാമെന്നും ലോകായുക്ത നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പന്ന്യന്‍ ഹൈക്കോടതിയെ സമീപിച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. സര്‍ക്കാരുമായോ ഭരണവുമായോ ബന്ധമില്ലാത്ത വിഷയത്തിലിടപെടാന്‍ കേരള ലോകായുക്ത നിയമത്തില്‍ വ്യവസ്ഥയില്ലെന്നും പന്ന്യന്‍ വാദിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
ലോകായുക്തയുടെ നിലപാട് അംഗീകരിച്ചാല്‍ അതു കീഴ്വഴക്കമായി മാറും. പാര്‍ട്ടി അംഗമല്ലാത്തവരുടെ ഹര്‍ജികളില്‍ പോലും രാഷ്ട്രീയപാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ലോകായുക്ത ഇടപെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ഹര്‍ജിയില്‍ പന്ന്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: