തിരുവല്ല: അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി വികലമായ നയങ്ങളാണ് വിദ്യാഭ്യാസ വകുപ്പില്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. എന്‍എസ്എസ് തിരുവല്ല യുണിയന്‍ നിര്‍മ്മിച്ച ശതാബ്ദി സ്മാരക ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സെറ്റ് പരീക്ഷയില്‍ ഏര്‍പ്പെടുത്തിയ മാര്‍ക്കിന്റെ മാനദണ്ഡം മുന്നാക്ക വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. എയിഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയസമീപനങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാര്‍ തുടര്‍ന്നുപോരുന്നത്. ഇതിനെതിരെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പോരാടും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: