പത്തനംതിട്ട: ശുദ്ധജലംകിട്ടാത്തതിനെതുടര്ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു.
മുന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളവുമായി പോലിസ് വകുപ്പിന്റെ ടാങ്കര്‍ ആശുപത്രിയിലെത്തിയെങ്കിലും വാഹനത്തില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ കേടായതോടെ ആശുപത്രി വളപ്പിനുള്ളിലെ ടാങ്കുകളിലേക്ക് വെള്ളം മാറ്റുന്നതിന് കഴിയുന്നില്ല.
ശനിയാഴ്ച രാത്രിയോടെ ജലവിതരണം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്ക്കുംജലം ലഭിക്കാതെ രോഗികള്‍ വലഞ്ഞു. പലപ്പോഴും ഇതു കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട നിലയില്വരെയെത്തി. സമീപവീടുകളേയും ജലത്തിനായി ആശ്രയിച്ചവര്‍ നിരവധിയാണ്.
ആശുപത്രി പരിസരത്ത് ആകെയുള്ളത് ഉപയോഗപ്രദമായ ഒരു കിണര്‍ മാത്രമാണ്. അത് ആശുപത്രിയിലെ ജലത്തിന്റെ ആവശ്യക്തതയിലും വളരെ താഴെയാണ്. എന്നാല്‍ ജലക്ഷാമം ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചാണ് പരിഹരിച്ചിരുന്നത്.
ഇങ്ങനെ ജലവുമായെത്തിയ ടാങ്കറാണ് മുന്നു ദിവസമായി വെള്ളം ടാങ്കിലേക്ക് മാറ്റാന്‍ കഴിയാതെ ആശുപത്രി വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതോടെ പ്രധാന വാര്‍ഡില്‍ ജലവിതരണത്തിനായി ഒരുക്കിയിരിക്കുന്ന 70000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകള്‍ വെള്ളമില്ലാത്ത അവസ്ഥയിലായി.
ആശുപത്രിക്ക് മുന്നിലുള്ള പൈപ്പ് ലൈനില്‍ നിന്നു ആശുപത്രിയിലേക്ക് പുതിയ ലൈന്‍ സ്ഥാപിക്കുന്നതിനായിരുന്നു നിര്‍ദ്ദേശമുണ്ടായെങ്കിലും ശബരിമല തീര്‍ഥാടനമായതിനാല്‍ റോഡ് മുറിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് തടസ്സമുണ്ടെന്നാണ്അധികൃതര് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: