തൊടുപുഴ : തൊടുപുഴ ജോയിന്റ് ആര്.ടി ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് നീക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോഴും ഫയലുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഷിഫ്റ്റ് ചെയ്യുന്നതിനുള്ള കൂലി തര്‍ക്കം നിലനില്‍ക്കുകയാണ്.
സിവില്‍സ്റ്റേഷനിലേക്ക് ജോയിന്റ് ആര്.ടി ഓഫീസിലെ ഫയലുകള്‍ നീക്കുന്നതിനായി 1.4 ലക്ഷം രൂപ വേണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അനുവദിക്കാന്‍ പറ്റുന്ന തുക ഒരു ലക്ഷം രൂപയാണ്. നാല്‍പ്പതിനായിരം രൂപയെ ചൊല്ലിയാണ് പ്രശ്നങ്ങള്‍. സിവില്‍സ്റ്റേഷനിലെ മുകളിലത്തെ നിലയില്‍ പുതിയ ഓഫീസിന്റെ ഫര്ണീഷിംങ് ജോലികള്‍ പുരോഗമിക്കുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനം ഈ മാസം തന്നെ പൂര്‍ത്തിയാകും. അടുത്തമാസം ഉദ്ഘാടനം നടത്താന്‍ പറ്റുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ തൊഴിലാളി തര്‍ക്കം പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തടസമായിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കീഴ്മേല്‍മറിയും. തൊഴിലാളികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: