കൊല്ലം: പ്രതിസന്ധികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ജീവനക്കാരില്‍ സംഘടിതബോധം വളര്‍ത്തി ബിഎംഎസ് മുന്നേറ്റം. ശമ്പളം, പെന്ഷന് തുടങ്ങി എല്ലാ മേഖലയിലും പ്രതിസന്ധികള്‍ നേരിടുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രബലയൂണിയനുകള് ഉപേക്ഷിച്ച് ബിഎംഎസ് നേതൃത്വത്തിലുള്ള കെഎസ്ടി എംപ്ലോയീസ് സംഘിലേക്ക് ചേക്കേറുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ ജില്ലയിലെ എല്ലാ ഡിപ്പോകളിലും സംഘടനയുടെ യൂണിറ്റുകള്‍ തുടങ്ങിയത് ജീവനക്കാരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് സംസ്ഥാനസെക്രട്ടറി ചടയമംഗലം ഗോപകുമാര്‍ പറഞ്ഞു.
നാളെ ചാത്തന്നൂര്‍ ഡിപ്പോയില്കൂടി യൂണിറ്റ് ആരംഭിക്കുന്നതോടെ ജില്ലയിലെ എല്ലാ സ്റ്റാന്റുകളിലും കെഎസ്ടിഇഎസ് പ്രബലവിഭാഗമാക്കും. രാവിലെ 10ന് യൂണിറ്റ് ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും. രാവിലെ 10ന് യൂണിറ്റ് പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കെഎസ്ടിഇഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി എം. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്കപ്രമുഖ് രാജന്‍കരൂര്‍ മുഖ്യപ്രഭാഷണം നടത്തും.
2013 മാര്‍ച്ച് 13ന് ചടയമംഗലത്താണ് കെഎസ്ടിഇഎസ് ആദ്യയൂണിറ്റിന്റെ തുടക്കം. പിന്നാലെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, കുളത്തുപ്പുഴ, ആര്യങ്കാവ് എന്നീ ഡിപ്പോകളിലും പ്രവര്‍ത്തനമായി.
തൊഴിലാളിപ്രവര്‍ത്തനം ഉപേക്ഷിച്ച് രാഷ്ട്രീയലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സിഐടിയു, ഐഎന്‍ടിയുസി പോലുള്ള സംഘടനകള്‍ ജീവനക്കാരുടെ ‘അംഗീകാര’വും വാങ്ങി തൊഴിലാളികളെ വഞ്ചിച്ചിരിക്കുന്നു എന്ന വസ്തുതയുടെ തിരിച്ചറിവിലാണ് ബിഎംഎസിലേക്കുള്ള ഒഴുക്ക്.
നാലുമാസമായി പെന്ഷന് മുടങ്ങിയ സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്നും ഡിഎ കുടിശികയായുള്ള ജീവനക്കാരാണ് നവംബര്‍ മാസത്തെ ശിഷ്ടശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ടിവന്നത്. പുതിയ ബസുകളില്ല, സ്പെയര്‍ പാര്ട്ട്സില്ല, എം പാനല്‍ ജീവനക്കാരന് കുറഞ്ഞവേതനമാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണെന്നും ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. പണമില്ലെന്ന ന്യായം പറയുന്ന സര്‍ക്കാര്‍ ഇതിലെ അഴിമതിക്കോ കെടുകാര്യസ്ഥതക്കോ പരിഹാരമുണ്ടാക്കുന്നില്ലെന്നും ഇതേസമയം മാനേജ്മെന്റിലെ ഉന്നതന്മാരെല്ലാം തന്നെ വിദേശ സഞ്ചാരത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളിതുവരെ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ തൊഴിലാളിക്കൊപ്പമായിരുന്നില്ലെന്ന തിരിച്ചറിവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: