മട്ടാഞ്ചേരി: കൊച്ചി എംഎല്‍എയും, വകുപ്പ് ഉദ്യോഗസ്ഥരും ഒത്ത് കളിച്ച് കൊച്ചിയിലെ ജലഗതാഗത സംവിധാനം താറുമാറാക്കുന്നതായി പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി. കൊച്ചിയിലെ ജലഗതാഗതയാത്രാബോട്ടുകളുടെ പ്രവര്‍ത്തനം, സുരക്ഷിതത്വം, യാത്രപ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, നിവേദനങ്ങള്‍ എന്നിവയില്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ പ്രകടമാകുമ്പോള്‍, ജനപ്രതിനിധി ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി.
2013 ആഗസ്റ്റില്‍ ഏര്‍പ്പെടുത്തിയ പരിഷ്ക്കാരങ്ങള്‍ മൂലം ജനങ്ങളുടെയാത്രാക്ലേശം വര്‍ധിക്കുമ്പോഴും, ദുരിതമാകുമ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകുന്നില്ല ഫോര്‍ട്ടുകൊച്ചി- എറണാകുളം- മട്ടാഞ്ചേരി- ഐലന്റ് കേന്ദ്രീകരിച്ചുള്ള ജലഗതാഗതവകുപ്പിന്റെ ബോട്ട് സര്‍വ്വീസ് കാര്യക്ഷമമായാല്‍ ഒട്ടേറെ സ്വകാര്യ സ്ഥാപനജീവനക്കാര്ക്കും, തൊഴിലാളികള്‍ക്കും, സാധാരണക്കാര്‍ക്കും പ്രയോജനകരമാണ്. എന്നാല്‍ യാത്രതിരക്കുള്ള രാവിലെ ബോട്ടുകളുടെ ഷെഡ്യൂളുകള്‍ വെട്ടികുറച്ച് ജനങ്ങളെ ഉദ്യോഗസ്ഥര്‍ വലയ്ക്കുകയാണ്. കേടായ ബോട്ടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കാര്യപരിജ്ഞാനമുള്ള ജീവനക്കാരില്ല. സ്വകാര്യ പമ്പില്‍ നിന്നുള്ള മണ്ണെണ്ണ കലര്‍ന്ന ഡീസല്‍ ഉപയോഗിക്കുന്നത് മൂലം ബോട്ടുകള്‍ യാത്രയ്ക്കിടെ കായലില്‍ നിശ്ചലമാകുകയാണ്.
യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും, ബോട്ടുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുകയും ചെയ്ത ഘട്ടത്തില്‍ ഈ മേഖലയിലെ ബോട്ടുകള്‍ വൈറ്റില- കാക്കനാട്, വരാപ്പുഴ- മുളവുകാട് റൂട്ടുകളിലേയ്ക്ക് മാറ്റി ജനങ്ങളെ വലയ്ക്കുന്നു. യാത്രയ്ക്കിടെ ബോട്ട് ജീവനക്കാര്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ചോദ്യം ചെയ്യുന്നവര്‍ക്ക് നേരെ മോശമായ പെരുമാറ്റമുണ്ടാകുന്നു. പ്രതിദിനം 13,000-15,000 രൂപ വരെ വരുമാനമുള്ള കൊച്ചി ജലഗതാഗതമേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
ജലഗതാഗത മേഖലയിലെ ദുരിതയാത്രാ പ്രശ്നങ്ങളോട് കൊച്ചി ജനപ്രതിനിധി സ്വപ്നലോകത്തെപ്പോലെയാണ് പ്രതികരിക്കുന്നത്. കുറിതൊട്ടവരെയും നിസ്ക്കാരതഴമ്പുള്ളവരെയും എംഎല്‍എ പരിഗണിക്കുന്നില്ല. യോഗ്യതയില്ലാത്ത ജലഗതാഗത ഡയറക്ടറും ഉദ്യോഗസ്ഥരും ചേര്‍ന്ന് കൊച്ചി ജലഗതാഗത മേഖലയെ തകര്‍ക്കുവാനും, യാത്രക്കാരെ ദ്രോഹിക്കുവാനുമാണ് ശ്രമിക്കുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. സ്കൂള്‍ അവധിക്കാലവും, നവവത്സരാഘോഷവും ബിനാലെയും നടക്കുന്ന ഘട്ടത്തില്‍ ഫോര്‍ട്ടുകൊച്ചി മേഖലയിലെത്തിപ്പെടാനുള്ള സുഖകരമായ യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്നും, കൂടുതല്‍ ബോട്ടുകള്‍ ഈ മേഖലയില്‍ അനുവദിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: