തൃശൂര്‍: മാവോയിസ്റ്റ് അനുകൂലികളുടെ സംഗമ സ്ഥാനമായി നഗര മദ്ധ്യത്തില്ത്തന്നെയുള്ള സാഹിത്യ അക്കാദമി പരിസരം മാറുന്നുവെന്ന് റിപ്പോര്‍ട്ട്. മവോയിസ്റ്റുകള്‍ ഏറെയുള്ള ജില്ലയാണ് തൃശൂരെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. വിവിധ സംഘടനകളുടെ മറവിലാണ് ഇവര്‍ അക്കാദമി പരിസരങ്ങളില്‍ ഒത്തുകൂടുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ലഘുലേഖകള്‍ കൈമാറുന്നതും സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെവെച്ച് തന്നെ. എന്നാല്‍ നിരോധിത സംഘടനകളല്ല എന്നതിന്റെ പേരില്‍ ഇവരെ ചോദ്യം ചെയ്യുന്നത് തടയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വലപ്പാട് സ്വദേശിയും മാവോയിസ്റ്റ് നേതാവുമായ രൂപേഷും ഭാര്യ ഷൈനയുമായും ഇക്കൂട്ടര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. സംഘടനകളുടെ പേരിലല്ലാതെ രഹസ്യമായും മാവോ അനുകൂലികള്‍ തൃശൂരില്‍ ഒത്തുചേരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലയിലെ വനാതിര്‍ത്തിയിലുള്ള സ്റ്റേഷനുകളില്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടെ കൂടുതല്‍ ഗാര്‍ഡുകളെ വിന്യസിച്ചതായി സിറ്റിപോലീസ് കമ്മീഷണല്‍ ജേക്കബ്ബ് ജോബ് പറഞ്ഞു. ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പരിപാടികളില്‍ ഇവരെ അനുകൂലിക്കുന്നവരുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് അറിയുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം വയനാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്ന രണ്ടുപേര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മലക്കപ്പാറ, അതിരപ്പിള്ളി മേഖലകൡലും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇവിടെയും കുടുതല്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: