കാലടി: സ്വതന്ത്ര ഭാരതത്തിലെ രണ്ടാം കേന്ദ്ര സംസ്കൃത കമ്മീഷന് സിറ്റിങ്ങിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ തുടക്കമായി. ജ്ഞാനപീഠം ജേതാവും സംസ്കൃത പണ്ഡിതനുമായ ഡോ. സത്യവ്രത ശാസ്ത്രികള്‍ അധ്യക്ഷനായ കമ്മറ്റിയാണ് സിറ്റിങ്ങ് നടത്തുന്നത്.
സംസ്കൃത കമ്മീഷന് അധ്യക്ഷനെയും അംഗങ്ങളെയും സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തില്‍ യൂണിവേഴ്സിറ്റി അധികാരികള്‍ സ്വീകരിച്ചു. ശ്രീ ശങ്കരാചാര്യരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
കമ്മീഷന്റെ ഔദ്യോഗിക മീറ്റിങ്ങിനു ശേഷം വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവരുമായി കമ്മീഷന് അംഗങ്ങള്‍ ചര്‍ച്ച നടത്തി. സംസ്കൃത പഠന ഗവേഷണരംഗം എങ്ങനെ ശക്തിപ്പെടുത്തണം, സംസ്കൃത ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ട പ്രവര്‍ത്ഥനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംസ്കൃത കമ്മീഷന് ചര്‍ച്ച ചെയ്യുന്നത്. കമ്മീഷന്റെ സിറ്റിങ്ങ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: