ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കൈയേറ്റം വ്യാപകം. കുട്ടനാട് പാക്കേജില്‍പ്പെടുത്തി റോഡിലും സമീപ തോടുകളിലും സ്ഥാപിച്ചിട്ടുളള അനധികൃത കടകള്‍ക്ക് നിയമപരിരക്ഷ നല്കി പുതിയ കടമുറികള്‍ നിര്‍മ്മിച്ച് പുനഃരധിവസിപ്പിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് കൂടുതല്‍ പേരെ റോഡുവക്കിലേക്ക് ആകര്‍ഷിച്ചിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്. റോഡുവക്കില്‍ കടകള്‍ സ്ഥാപിക്കുന്നതിനാല്‍ വാഹനാപകടസാധ്യത വര്‍ധിക്കുകയാണ്. കാല്‍നടക്കാര്‍ക്കുള്ള സ്ഥലത്ത് കടകള്‍ കെട്ടുന്നതു മൂലം കാല്‍നടയാത്രക്കാര്‍ റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നു. വാഹനങ്ങള്‍ റോഡിലേക്കു കയറ്റി പാര്‍ക്കു ചെയ്യേണ്ടി വരുന്നതിനാലാണ് അപകടങ്ങള്‍ ഏറെയുമുണ്ടാകുന്നത്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ മുന്നിലേക്കാണ് പലരും ചെന്നുപെട്ട് അപകടത്തില്‍പ്പെടുക. അപകടസാദ്ധ്യതയേറിയ പ്രദേശമെന്നു സൂചനാ ബോര്‍ഡും ലൈറ്റുകളും സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങളിലും വളവുകളിലും പോലും കൈയേറ്റമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: