തുറവൂര്‍: കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്തിലെ തൈക്കൂടം ഫെറിയില്‍ നിന്നും ഉളവയ്പ്പിലേക്ക് പാലം വേണമെന്ന ആവശ്യം ശക്തമായി. ജോലിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒളവയ്പ്പില് നിന്ന് ദിവസേന നൂറുകണക്കിനാള്‍ക്കാരാണ് കടത്തുവള്ളം കടന്ന് കോടംതുരുത്തിലെ തൈക്കൂടം ഫെറിയിലേക്ക് എത്തുന്നത്. ഇവിടെ നിന്ന് ദേശീയപാതവരെ എത്തിയാല്‍ മാത്രമേ ബസ് ലഭിക്കുകയുള്ളു. പാലം നിര്‍മ്മിച്ച് ബസ് സര്‍വീസ് തുടങ്ങിയാല്‍ ഉളവയ്പ് ഗ്രാമവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. നിരവധി തവണ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: