തിരുവനന്തപുരം : തീരദേശ, മലയോര ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി സമഗ്ര ദുരന്ത ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് തത്വത്തില്‍ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. പുതിയ താലൂക്കുകളുടെ രൂപീകരണം ഇപ്പോള്‍ പരിഗണനയിലില്ല.
റീസര്‍വെയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന എല്ലാ പരിപാടികളും മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കും. എല്ലാ ജില്ലകളിലും റവന്യൂ സര്‍വെ അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.
11 ജില്ലകളില്‍ താലൂക്ക്തല ലോട്ടറി ഓഫീസുകള്‍ തുടങ്ങുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. കട്ടപ്പന, പുനലൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ താലൂക്ക്തല ഓഫീസുകള്‍ തുറന്നിട്ടുണ്ട്. നെല്ലുസംഭരിച്ച വകയില്‍ സപ്ലൈകോയ്ക്ക് ഇതുവരെ 150.93 കോടി രൂപ നല്‍കാനുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 133384.605 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 253.43 കോടി രൂപയില്‍ 58.63 കോടി രൂപ കൊടുക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. വസ്തു രജിസ്ട്രേഷന് പൂര്‍ണമായി ഓണ്‍ലൈനാക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ആധാരം എഴുത്തുകാരുടെ തൊഴില്‍ താല്‍പ്പര്യം കൂടി സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: