തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ കേസില്‍ ധനമന്ത്രി കെ.എം.മാണിയെ പ്രതിയാക്കിയെങ്കിലും അദ്ദേഹം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മാണിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് വിജിലന്‍സ് ചെയ്തത്. അതിനര്‍ത്ഥം മാണി കുറ്റക്കാരനാണ് എന്നല്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാണി കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞിട്ടില്ല. കുറ്റക്കാരാനാണോയെന്ന് വിജിലന്‍സ് പരിശോധിച്ചിട്ടുമില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: