മലപ്പുറം: ഇന്ത്യയിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ദക്ഷിണേന്ത്യാ അന്തര്‍ സര്‍വ്വകലാശാല പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറത്ത് നാളെ ആരംഭിക്കും. 76 യൂണിവേഴ്സിറ്റികള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ജില്ലയിലെ നാല് വേദികളിലായിട്ടാണ് നടത്തുന്നത്.
പൂള്-എ മത്സരങ്ങള്‍ എന്‍എസ്എസ് മഞ്ചേരി, പൂള്-ബി മത്സരങ്ങള്‍ ഇഎംഇഎ. കോളേജ് കൊണ്ടോട്ടി, പൂള്-സി ഫാറുഖ ്കോളേജ്, ഫാറുഖ്, പൂള്-ഡി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് വേദികള്‍. നാളെ വൈകിട്ട് മൂന്നിന് ടീമുകളും സമീപ പ്രദേശത്തെ ക്ലബ്ബുകളും സംയുക്തമായി ഘോഷയാത്ര നടത്തും. നാല് മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരങ്ങളെ ആദരിക്കും. 13ന് മത്സരങ്ങള്‍ ആരംഭിക്കും.
ആദ്യ ദിവസം ഓരോ വേദികളിലും രണ്ട് മത്സരങ്ങള്‍ വീതവും 14 മുതല്‍ 18 വരെ ഓരോ വേദികളിലും നാല് വീതം മത്സരങ്ങള്‍ നടക്കും. 19 മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവും അവസാന റൗണ്ട് മത്സരങ്ങളും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി, അണ്ണായൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നീടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്. പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു. നാല്വേദികളിലും താമസം, ഭക്ഷണം, ഗ്രൗണ്ട്, തുടങ്ങിയ അനുബന്ധസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 2200 ഓളം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാവേദികളിലും സൗജന്യമായാണ് പ്രവേശനം ഒരുക്കിയിട്ടുളളത്. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ. അഹമ്മദ്, ഡോ. സുധീര്‍കുമാര്‍, ഡോ. മനോജ്, ഡോ. സക്കീര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: