ആലപ്പുഴ: ട്രാഫിക് പോലീസിന് പുല്ലുവില; റോഡ് കൈയേറ്റക്കാര്‍ക്ക് തൊഴിലാളി സംഘടനയുടെ ഒത്താശ. ഗതാഗതക്കുരുക്ക് രൂക്ഷമായ ജില്ലാക്കോടതി റോഡ് കൈയേറിയുള്ള കച്ചവടം ഒഴിവാക്കണമെന്ന് വഴിവാണിഭക്കാരോടു ബുധനാഴ്ച രാവിലെ ട്രാഫിക് എസ്ഐ നേരിട്ടെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രാഫിക് എസ്ഐയുടെ നിര്‍ദേശത്തിനു പുല്ലുവിലയാണ് കച്ചവടക്കാര്‍ നല്‍കിയത്. ഒരാള്‍ പോലും കച്ചവടം അവസാനിപ്പിക്കാന്‍ തയാറായില്ല. ഇവര്‍ക്ക് സംരക്ഷണം നല്കാന് എഐടിയുസിയും രംഗത്തെത്തി. പോലീസ് നടപടി ഒഴിവാക്കാന്‍ റോഡ് കൈയേറി സ്ഥാപിച്ചിട്ടുള്ള തട്ടുകളിലേക്കും മറ്റും എഐടിയുസിയുടെ കൊടി കെട്ടിയാണ് പോലീസിനെ വെല്ലുവിളിച്ചത്. നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കാന്‍ ബാദ്ധ്യസ്ഥരായ നഗരം ഭരിക്കുന്ന പാര്‍ട്ടിയുടെ തൊഴിലാളി സംഘടന തന്നെ നിയമവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
റോഡ് കൈയേറിയുള്ള കച്ചവടം സംരക്ഷിക്കുന്നതിനായി എഐടിയുസിയില്‍ ചേര്‍ന്നിട്ടുള്ള പലരും മതതീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകരാണെന്നതാണ് യാഥാര്‍ത്ഥ്യം. യൂണിയന് അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും ഒത്താശ ചെയ്യുന്ന നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. റോഡ് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയും മറുഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ നടത്തി പൊതുജനത്തെ കബളിപ്പിക്കുന്ന നയമാണ് നഗരസഭാ ഭരണകര്‍ത്താക്കളുടേത്. ജില്ലാക്കോടതി റോഡില്‍ മനുഷ്യ ജീവന് പൊലിഞ്ഞാല്‍ മാത്രമേ ശക്തമായ നടപടി സ്വീകരിക്കുകയുള്ളൂവെന്ന നിലപാട് പോലീസും അവസാനിപ്പിച്ചില്ലെങ്കില്‍ യാത്രക്കാരുടെ ദുരിതം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: