മണ്ണഞ്ചേരി: ദേശീയപാത അടക്കമുള്ള പ്രധാന റോഡുകളില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. പോലീസും മോട്ടേര്‍ വാഹനവകുപ്പ് അധികൃതരും വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം. ദേശീയപാതയില്‍ കലവൂര്‍, പാതിരപ്പള്ളി ജങ്ഷനുകളില്‍ റോഡിലേക്ക് കയറിയും ഇടറോഡുകളില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കാന്‍ വശങ്ങള് നോക്കാന്‍ കഴിയാത്ത തരത്തിലാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡുകളായതിനാല്‍ ഭയംമൂലം നാട്ടുകാര്‍ പരസ്യമായ അഭിപ്രായപ്രകടനം നടത്തുന്നില്ല. മണ്ണഞ്ചേരി, അമ്പനാകുളങ്ങര, നേതാജി, റോഡുമുക്ക്, കോമളപുരം, തലവടി, കാട്ടൂര്‍, തുമ്പോളി തുടങ്ങിയ പ്രധാനസ്ഥലങ്ങളിലും ഇത്തരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം ഈ ഭാഗങ്ങളിലും അപകടങ്ങള്‍ നിത്യേനയാകുന്നു. ഒരു പ്രദേശത്തെ നടുക്കുന്ന തരത്തിലുള്ള അപകടങ്ങളുണ്ടാകുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് തടസമായി നില്ക്കുന്ന ഇത്തരം പ്രചാരണബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: