മാവേലിക്കര: ജനവിശ്വാസം നഷ്ടപ്പെട്ട കൂട്ടമായി ഭരണ-പ്രതിപക്ഷങ്ങള്‍ മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ജില്ലയിലെ തെക്കന്‍മേഖല നേതൃത്വ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണകക്ഷി നടത്തുന്ന അഴിമതികള്‍ ഒരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അഴിമതി വിരുദ്ധ ദിനത്തില്‍ ഭരണകക്ഷിയിലെ എംഎല്‍എ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നു. ജനാധിപത്യ കേരളത്തില്‍ ഇത് ആദ്യ സംഭവമാണ്. സംസ്ഥാനത്തെ മദ്യവ്യവസായ മേഖലയെ കുറിച്ച് അറിവുള്ളവരാരും മന്ത്രി കെ.എം. മാണിയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണത്തെ അവിശ്വസിക്കില്ല.
ആരോപണം ഉയരുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഇവിടെ മന്ത്രിമാര്‍ രാജിവയ്ക്കാന്‍ തയ്യാറാവുന്നില്ല, അന്വേഷണം നടത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ കൈകള്‍ ശുദ്ധമല്ലാത്തതിനാല്‍ പ്രക്ഷോഭം നടത്തില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുണ്ട്. സര്‍ക്കാര്‍ സ്വജനപക്ഷപാതവും അഴിമതിയുമായി മുന്നോട്ടു പോകുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ജനപക്ഷത്ത് നില്ക്കുന്ന പാര്‍ട്ടിയായി ബിജെപി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന്, ദേശീയ സമിതിയംഗം അഡ്വ. ടി.ഒ. നൗഷാദ്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി എസ്. ഗിരിജ, ജില്ലാ പ്രസിഡന്റ് സുഷമ.വി.നായര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.സോമന്, വത്സലകുഞ്ഞമ്മ, പാലമുറ്റത്ത് വിജയകുമാര്‍, എം.വി.ഗോപകുമാര്‍, കെ.ജി. കര്‍ത്ത, ജി.ജയദേവ്, വിജയാ രാംദാസ്, ഡോ.കെ.ജി. മോഹന്‍, എസ്. ഉണ്ണികൃഷ്ണന്, രാജന്.കെ.മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: