തുറവൂര്‍: എഴുപുന്ന കുമ്പളങ്ങി പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആദ്യം പ്രക്ഷോഭം ആരംഭിച്ചത് ബിജെപിയാണ്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഇഴയുന്നതില്‍ പ്രതിഷേധം വ്യാപകമായതോടെ സമരപരിപാടികളുമായി ബിജെപി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പിന്തുണയോടെ നിരവധി സമരങ്ങളാണ് പാലത്തിന് വേണ്ടി നടന്നത്. പാലത്തില്‍ ഓണ സദ്യയുണ്ടാക്കിയും, സത്യാഗ്രഹം കിടന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ നാടു മുഴുവനും ഒറ്റക്കെട്ടായി പ്രവര്‍ത്തകരോടൊപ്പം നിന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ നിരവധിപേരാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലം പണി പൂര്‍ത്തിയായതിന് പിന്നില്‍ തങ്ങളാണെന്ന വാദവുമായി ഒരു ജാതി സംഘടനയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതിഷേധം വ്യാപകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: