അമ്പലപ്പുഴ: കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ച് അവശയാക്കിയ സ്ത്രീയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കാതെ മടക്കി അയച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡ് കുറ്റിപ്പുറത്ത് രവി സദനത്തില്‍ രമണിയമ്മ (62)യ്ക്കാണ് ദുരനുഭവമുണ്ടായത്. ഭര്‍ത്താവും മക്കളും മരിച്ച ഇവരെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ രണ്ടുദിവസം മുമ്പാണ് അയല്‍വാസിയായ കോണ്‍ഗ്രസുകാരനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. നാട്ടുകാര്‍ ഇവരെ മുഹമ്മ സിഎച്ച്സിയിലും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്കാനിങ് റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തിലേക്കുള്ള അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. മര്‍ദ്ദനമേറ്റ് ഇവരുടെ പല്ലും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പ്രതി കോണ്‍ഗ്രസ് നേതാവാണെന്ന് അറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഇതിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: