ഹരിപ്പാട്: കാഞ്ഞൂര്‍ ദേവീക്ഷേത്രത്തിലെ കോലം വരവ് ഉത്സവങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 26 മുതല്‍ ജനുവരി നാലു വരെയാണ് ഉത്സവ പരിപാടി. ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്ന കോലം വരവ് ജനുവരി മൂന്ന്, നാല് തീയതികളിലാണ്. 26ന് രാവിലെ ഏഴിന് അഖണ്ഡനാമ ജപം, ഒന്‍പതിന് തന്ത്രി രമേശ് ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കളഭാഭിഷേകം, രാത്രി എട്ടിന് എതിരേല്‍പ്പ്, 11ന് ഗാനമേള. 27ന് രാത്രി 10ന് കോമഡി ഷോ. 28ന് രാത്രി 10ന് ഫോക് മെഗാ ഷോ. 29ന് രാത്രി 10ന് നാടന്‍പാട്ട് ഉത്സവം. 30ന് വൈകിട്ട് അഞ്ചിന് കെ.എസ്. പണിക്കരുടെ ആത്മീയ പ്രഭാഷണം, രാത്രി 10ന് കോമഡി ഷോ. 31 ന് രാവിലെ 6.30ന് കാവനാട് ബിജു നയിക്കുന്ന പഞ്ചവാദ്യം, ഉച്ചക്ക് രണ്ടിന് ഗാനമേള, വൈകിട്ട് അഞ്ചിന് ചിങ്ങോലി തുളസീധരന്റെ സര്‍പ്പംപാട്ട്, രാത്രി 10ന് ഉല്ലാസ് പന്തളം നയിക്കുന്ന മെഗാ കോമഡി ഷോ.
ജനുവരി ഒന്നിന് രാത്രി 10ന് ഗാനമേള, രണ്ടിന് വൈകിട്ട് 4.30ന് ഏവൂര്‍ നാരായണന് നായരുടെ ഓട്ടന്തുള്ളല്, രാത്രി 10ന് ദുര്ഗാവിശ്വനാഥ് നയിക്കുന്ന ഗാനമേള. മൂന്നിന് രാവിലെ ഏഴിന് സോപാന സംഗീതം, 10.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും നയിക്കുന്ന പഞ്ചാരിമേളം. 11.30ന് കാവില്‍ അടിയന്തിരം, കലശം. ഉച്ചയ്ക്ക് ഒന്നിന് കൂട്ടഎഴുന്നള്ളത്ത്, പകല്‍ കാഴ്ചവരവ്, കെട്ടുകാളവരവ്, രാത്രി ഒന്‍പതിന് കോലം വരവ്, 10ന് സംഗീതാര്‍ച്ചന, 11ന് നൃത്തനൃത്ത്യങ്ങള്‍, പുലര്‍ച്ചെ നാലിന് എതിരേല്പ്പും പൂപ്പടയും.
നാലിന് പുലര്‍ച്ചെ അഞ്ചിന് സോപാന സംഗീതം, രാവിലെ ആറിന് പഞ്ചവാദ്യം, 11.30ന് കാവില്‍ അടിയന്തിരം, കലശം, വൈകിട്ട് 4.30ന് ഓട്ടന്തുള്ളല്, രാത്രി ഒന്‍പതിന് നൃത്തസന്ധ്യ, കോലം വരവ്, 10.30ന് മ്യൂസിക്കല്‍ ഫ്യൂഷന്‍, പുലര്‍ച്ചെ 3.30ന് എതിരേല്പ്പും പൂപ്പടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: