ആലപ്പുഴ: ജെകിഎസ്എഫ് സീസണ് എട്ടില്‍ പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കയര്‍ ഉത്പന്ന വിപണനത്തിനും പ്രോത്സാഹനത്തിനും കയര്‍ഫെഡ്-ജികെഎസ്എഫ് ധാരണയായി. ജനുവരി 15 വരെ കയര്‍ഫെഡിന്റെ ഷോറൂമുകളില്‍ നിന്നും വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം മുതല്‍ 30 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട് പദ്ധതി നടപ്പാക്കും. കൂടാതെ പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചു. ജികെഎസ്എഫിന്റെ ഭാഗമായി പ്രഖ്യാപിച്ച 15 കോടി രൂപയുടെ സമ്മാനങ്ങള്‍ക്ക് പുറമെയാണിത്. ജികെഎസ്എഫ്-കയര്‍ഫെഡ് സമ്മാനപദ്ധതിയുടെ കൂപ്പണ്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍ കയര്‍ഫെഡ് ചെയര്മാന് കെ.എം. രാജുവിന് നല്കി നിര്‍വഹിച്ചു. കയര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ആര്. ദേവരാജന്‍, ജനറല്‍ മാനേജര്‍ ബി. സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: