ആലപ്പുഴ: മനുഷ്യാവകാശസംരക്ഷണം ഉറപ്പാക്കുമ്പോള്‍ത്തന്നെ അവകാശലംഘനം സംഭവിക്കുന്നുണ്ടോ എന്നും പൊതുസമൂഹം ശ്രദ്ധിക്കണമെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ – സെഷന്‍സ് ജഡ്ജി മേരി ജോസഫ് പറഞ്ഞു. ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകമനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മനുഷ്യാവകാശവും ക്രമസമാധാനപാലനവും എന്ന വിഷയത്തിലായിരുന്നു ജില്ലയിലെ പോലീസ്- എക്സൈസ്- മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ള ബോധവത്കരണക്ലാസ്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി എ. ഷാജഹാന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. സി.വി. ലുമുംബെ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ഡി. മോഹന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വിരമിച്ച ജില്ലാ ജഡ്ജി വി.എന്‍. സത്യാനന്ദന് ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: