ആലപ്പുഴ: ഇന്റര്‍നെറ്റിന്റെ വ്യാപനത്തിനനുസരിച്ച് കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതായി സംസ്ഥാന വനിത കമ്മിഷന് അംഗം ഡോ. ജെ. പ്രമീളാ ദേവി. അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ എച്ച്ആര്‍ സെല്‍ സൈബര്‍ കുറ്റകൃത്യങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ചില പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത് ഒരു എസ്എംഎസിന്റെ ബലത്തിലാണ്. പലരും ചതിക്കുഴികളിലേക്കാണ് എത്തുന്നത്.
ഫെയ്സ്ബുക്ക് മുഖേന ഒട്ടേറെ വീട്ടമ്മമാര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. മദ്യപാനിയായ ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഫെയ്സ്ബുക്ക് സുഹൃത്തിനു പിന്നാലെ പോയ യുവതി എത്തിപ്പെട്ടതു മുംബൈയിലെ തെരുവിലാണ്. മനുഷ്യരുടെ വികലമായ ചിന്തകളാണു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു വഴിയൊരുക്കുന്നത്. കുട്ടികള്‍ക്കു മൊബൈല്‍ ഫോണും കംപ്യൂട്ടറും നല്കുമ്പോള് അവര്‍ അതെങ്ങനെ ഉപയോഗിക്കുന്നുവെന്നു നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാപിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എച്ച്ആര്‍ സെന്റര്‍ ഫാക്കല്റ്റിഅംഗങ്ങളായ എസ്. സുരേന്ദ്രനാഥ്, കല്ലേലി ഗോപാലകൃഷ്ണന്, സി. അനന്തകൃഷ്ണന്, വനിതാ യൂണിയന് പ്രസിഡന്റ് ഡോ. എസ്. രമാദേവി, താലൂക്ക് കോര്‍ഡിനേറ്റര്‍ ഡോ. ഡി. ഗംഗാദത്തന് നായര്‍, സെക്രട്ടറി വി.കെ. ചന്ദ്രശേഖര കുറുപ്പ്, കെ. ഹരിദാസ്, കെ.എസ്. വിനയകുമാര്‍, കെ.ജി. സാനന്ദന്, കെ.ജി. ബാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: