ആലപ്പുഴ: ഹിന്ദുക്കളായ വ്യവസായ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുകയും പരിഹരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഹിന്ദു എക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. ബി. ജയപ്രകാശ് നയിക്കുന്ന മൈന്‍ഡ് പവര്‍ ട്രെയിനിങ് പ്രോഗ്രാം ഡിസംബര്‍ 14ന് നടക്കും. ആലപ്പുഴ ഹവേലി റിസോര്‍ട്ടില്‍ ചിന്മയമിഷന് ആചാര്യന് ബ്രഹ്മചാരി ധ്രുവചൈതന്യ ഉദ്ഘാടനം ചെയ്യും. ഹിന്ദുസമൂഹത്തിലെ പരമ്പരാഗത ബിസിനസുകാരെയും യുവതിയുവാക്കളെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചാണ് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് അശോക്കുമാര് പത്രസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടര വര്‍ഷം മുമ്പ് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ഫോറത്തിന് നാല്പതോളം ചാപ്റ്ററുകളും 1,500ഓളം അംഗങ്ങളുമുണ്ട്. അടുത്ത ഏപ്രിലോടെ 100 ചാപ്റ്ററുകള്‍ കൂടി നിലവില്‍ വരും. വിവിധ ചാപ്റ്ററുകളിലെ അംഗങ്ങള്‍ ചേര്‍ന്ന് അമ്പതിലേറെ പുതിയ സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ചാപ്റ്ററിലെ അംഗങ്ങള്‍ ഏകദേശം 300 കോടിയുടെ പുതിയ സംരംഭങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സെക്രട്ടറി നാഗരാജ്, ട്രഷറര്‍ ജയപ്രകാശ് എന്‍.പൈ, റിനൂഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: