കൊച്ചി: കേരള കായികവേദി (ക്രീഡാഭാരതി) സംസ്ഥാനതലത്തില്‍ തയ്കൊണ്ട പരിശീലന ശിബിരം സംഘടിപ്പിക്കുന്നു. ഈ മാസം 21 മുതല്‍ 25 വരെ കൊല്ലം, മാമൂട്ടില്‍കടവ്, പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന ശിബിരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100ഓളം പെണ്‍കുട്ടികള്‍ പങ്കെടുക്കും.
21ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹനനും 25ന് 3.30ന് നടക്കുന്ന സമാരോഹില്‍ സഹപ്രാന്തപ്രചാരക് കെ. വേണുവും സംബന്ധിക്കും. പെണ്‍കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് വിധേയമാവാതിരിക്കാന് അവരെ കായികമായും മാനസികമായും സ്വയരക്ഷക്ക് പ്രാപ്തരാക്കുകയാണ് ശിബിരത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: