കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന് ബെഞ്ച് തള്ളി.
അതേസമയം, ഉത്തരവിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് വിവരാകാശ കമ്മിഷന് അധ്യക്ഷന്‍ കൂടിയായ സിബി മാത്യൂസ് കോടതിയെ സമീപിച്ചത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: