അരൂര്‍: അരൂര്‍ മേഖലയില്‍ കഞ്ചാവ് ഗുണ്ടാ മാഫിയകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ജനകീയ കൂട്ടായ്മ ഡിസംബര്‍ 11ന്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പത്തോളം പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കഞ്ചാവ് മാഫിയയെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്ന് ആരോപിച്ച് ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനില്‍ പോളാട്ടിന്റെ കാര്‍ അക്രമികള്‍ തല്ലി തകര്‍ത്തിരുന്നു.
സ്കൂളുകളും, ആളോഴിഞ്ഞ ഇടവഴികളും കേന്ദ്രീകരിച്ച് ഇവിടെ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും കൂടി വരികയാണ്. സ്കൂള്കുട്ടികളെയാണ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണ് അധികവും. പല തവണ നാട്ടുകാര്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പാരതി നല്‍കുന്നവര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതും പതിവായിട്ടുണ്ട്. ഭയം കാരണം ഇപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
മാഫിയക്കെതിരെ അരൂര്‍ പള്ളിക്കു സമീപം വ്യാഴാഴ്ച പ്രതിഷേധ സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്യും. അരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനില്‍ പോളാട്ട് അദ്ധ്യക്ഷത വഹിക്കും. അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍, ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍, ട്രഷറര്‍ ദിലീപ്കുമാര്. എസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: