ആലപ്പുഴ: അദ്ധ്യാപകന് നല്കിയ പാനീയം കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ട്യൂട്ടോറിയല്‍ കോളേജില്‍ കുഴഞ്ഞുവീണു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാലുകാരനാണ് തോണ്ടന്‍കുളങ്ങരയിലെ സ്വകാര്യ ട്യൂട്ടോറിയല്‍ കോളേജില്‍ കുഴഞ്ഞുവീണത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സ്കൂളില്‍ നിന്നും ട്യൂട്ടോറിയല്‍ കോളേജിലെത്തിയ വിദ്യാര്‍ത്ഥി ഇവിടുത്തെ അദ്ധ്യാപകന് നല്കിയ പാനീയം കുടിച്ച് നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് ട്യൂട്ടോറയലിലെ മറ്റു അദ്ധ്യാപകര്‍ ചേര്‍ന്ന് തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥിയുടെ രക്തസാമ്പിളുകള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയമാണോ അദ്ധ്യാപകന് വിദ്യാര്‍ത്ഥിക്ക് നല്‍കിയതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഇയാള്‍ ആലപ്പുഴയിലെ ഒരു കോടതി ജീവനക്കാരനായിരുന്നുവെന്നും, തുടര്‍ന്ന് സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ പിരിച്ചുവിടുകയായിരുന്നു എന്നും പറയപ്പെടുന്നു. പിന്നീടാണ് ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകനായി ചുമതലയേറ്റതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: