ആലപ്പുഴ: പട്ടണത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ എന്ന പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അശാസ്ത്രീയമായ വലത്തോട്ടു തിരിയല്‍, യു ടേണ്‍ നിരോധനങ്ങളും വണ്‍വേ ഏര്‍പ്പാടുകളും പിന്‍വലിക്കണമെന്ന് ആവശ്യമുയരുന്നു. പട്ടണത്തില്‍ പല പ്രാവശ്യം നടപ്പിലാക്കി പരാജയപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് വീണ്ടും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ആവശ്യത്തിനു റോഡുകളും വീതിയുമുള്ള സ്ഥലത്ത് ഗതാഗതതടസങ്ങളുണ്ടാക്കുന്നവ നീക്കം ചെയ്താല്‍ തന്നെ ഗതാഗതം സുഗമമാകും. അതിനു ചെറുവിരല്‍ അനക്കാതെ നാട്ടുകാരെയും ടൂറിസ്റ്റുകളെയും ബുദ്ധിമുട്ടിച്ച് പിഴ തകൃതിയായി ഈടാക്കാനുള്ള കുത്സിത ശ്രമം നടത്തുകയുമാണ് അധികൃതര്‍. പാലങ്ങളുടെ കയറ്റത്തിനും ഇറക്കത്തിനും വളവിലും നിര്‍ത്തി യാത്രക്കാരെ മിനിട്ടുകളോളം കയറ്റിയിറക്കുന്ന ബസുകാരെ തടയണമെന്നു മാസങ്ങളായി അധികൃതരോടു ആവര്‍ത്തിച്ചു അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ആവശ്യത്തിനു ദൂര, സ്ഥല, മാര്‍ഗ നിര്‍ദേശക ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും പ്രശ്നമാണ്.
റോഡിലേക്കും നടപ്പാതയിലേക്കും കയറ്റിയുള്ള അനധികൃത നിര്‍മ്മിതികളും ഏച്ചുകെട്ടലുകളും ബോര്‍ഡുകളും തൂണുകളും സ്ഥിരം കേടായിക്കിടക്കുന്ന വാഹനങ്ങളും മറ്റും നീക്കം ചെയ്താല്‍ തന്നെ റോഡുകളിലെ സ്ഥിരം ഗതാഗത തടസങ്ങള്‍ മാറിക്കിട്ടും. വലത്തോട്ടു തിരിയല്‍ നിരോധനവും വണ്‍വേ ഏര്‍പ്പാടും യുടേണ്‍ നിരോധനവും തലങ്ങും വിലങ്ങും റോഡുകളുള്ള ആലപ്പുഴ പട്ടണത്തിന് ആവശ്യമില്ല. മുന്നറിയിപ്പൊന്നുമില്ലാതെ നിരോധന സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കു തിരിച്ചു പോകാനാകില്ല. മുന്നോട്ടുപോയി വട്ടം ചുറ്റാനേ സാദ്ധ്യമാകൂ.
വണ്‍വേ ആക്കി വാഹനങ്ങള്‍ നിരോധിച്ച റോഡില്‍ നിയമവിരുദ്ധമായി വഴിക്കച്ചവടത്തിനു സൗകര്യമൊരുക്കിയിട്ടുള്ളതും പട്ടണത്തിലാണ്.റോഡുകള്‍ വാഹന ഗതാഗതത്തിനു മാത്രമാക്കി അസൗകര്യങ്ങള്‍ നീക്കം ചെയ്താല്‍ തന്നെ ഗതാഗത കുരുക്കിന് പരിഹാരമാകും വന്‍ കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്കുമ്പോള് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗിനുള്ള സൗകര്യം കൂടി നിര്‍ബന്ധമാക്കണം. റോഡില്‍ വസ്തുവകകള്‍ സംഭരിക്കാനോ വഴിവാണിഭം നടത്താനോ അറ്റകുറ്റപ്പണികള്‍ നടത്താനോ യോഗങ്ങള്‍ നടത്താനോ അധികൃതര്‍ അനുവദിക്കരുത്. പാലങ്ങള്‍ക്കു വീതി കൂട്ടുകയും ചിലത് നിര്‍മ്മിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: