ചേര്‍ത്തല: അണികള്‍ കൊഴിഞ്ഞുപോകുന്ന ആശങ്കയില്‍ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ചേര്‍ത്തല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. അജിത്. കഴിഞ്ഞ ദിവസം മൂലേപ്പള്ളിയില് രണ്ടു സ്ത്രീകളുള്‍പ്പടെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചതിനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഞ്ചാവും കള്ളും കൊടുത്ത് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ചില നേതാക്കളുടെ ശ്രമം. ഇങ്ങനെയുള്ളവരാണ് കഴിഞ്ഞ കുറെ നാളുകളായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച് ഈ പ്രദേശത്തെ സമാധാനം കെടുത്തുന്നത്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂലേപ്പള്ളിക്കുസമീപം നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിജീഷ് നെടുമ്പ്രക്കാട്, ജ്യോതിഷ്, ഷാജി, വി.കെ. രാജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: