ചേര്‍ത്തല: വെള്ളിയാകുളം ആയുര്‍വേദ ആശുപത്രിയില്‍ സ്ഥിരം ഡോക്ടര്‍മാര്‍ ഇല്ല, രോഗികള്‍ പ്രതിസന്ധിയില്‍. കഴിഞ്ഞമാസം ഇവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ പെന്ഷനായതിനെ തുടര്‍ന്നാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായത്. പകരം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം എത്തുന്ന ഡോക്ടറും ബിഎഎംഎസ് കഴിഞ്ഞ് പരിശീലനത്തിന് എത്തിയ യുവ ഡോക്ടറും മാത്രമാണ് നിലവില്‍ ഇവിടെ രോഗികളെ പരിശോധിക്കുവാന്‍ ഉള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും ഇവിടെ സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മരുന്നു വാങ്ങുവാന്‍ രോഗികള്‍ എത്തുന്ന ഈ ആശുപത്രിയില്‍ സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രോഗികള്‍ ഇവിടെ ബഹളം വച്ചിരുന്നു. തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യത്തിന് മരുന്നുകള്‍ ആശുപത്രിക്ക് ലഭിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ സേവനം ഇല്ലാത്തതിനാല്‍ മരുന്നുകള്‍ ഇരുന്ന് ഉപയോഗശൂന്യമാകുമെന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: