ആലപ്പുഴ: ഡിസംബര്‍ ഒന്നിലെ തല്‍സ്ഥിതി തുടരാനുള്ള കോടതി ഉത്തരവ് അനുസരിച്ച് അന്ധകാരനഴി ഷട്ടര്‍ ഡിസംബര്‍ 10ന് തുറക്കുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അന്ധകാരനഴി ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി ഉത്തരവില്പറയുന്ന കാലയളവിലേക്കായിരിക്കും ഷട്ടര്‍ തുറക്കുക. ഡിസംബര്‍ ആറിനാണ് ഷട്ടര്‍ അടച്ചത്. ഷട്ടറിന് സമീപത്തുനിന്നുള്ള മണ്ണെടുപ്പിനെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പട്ടണക്കാട് പഞ്ചായത്തു പ്രസിഡന്റ് സതീരാജന്‍, എഡിഎം: ആന്റണി ഡൊമനിക്, ഡപ്യൂട്ടി കളക്ടര്‍മാരായ കെ.ആര്. ചിത്രാധരന്‍, വി.ഡി. ലതമ്മ, എസ്. മഹേഷ്, ബി. സുധര്‍മണി, എം.സി. സജീവ്കുമാര്‍ വിവിധ സംഘടനാ ഭാരവാഹികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: