മണ്ണഞ്ചേരി: സിപിഐ ലോക്കല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം. വിശ്വസിക്കാന്‍ കൊള്ളാത്ത പ്രവര്‍ത്തകരുടെ കൂട്ടമാണ് സിപിഎമ്മെന്ന് തുറന്നടിക്കുന്ന റിപ്പോര്‍ട്ടില്‍ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ:
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ആചാര്യനായിരുന്ന പി. കൃഷ്ണപിള്ള പാര്‍ട്ടി അനുഭാവികളുടെയും വികാരമാണ്. സഖാവിന്റെ സ്മാരകം തകര്‍ത്തത് ആ പാര്‍ട്ടിയെ ഗ്രസിക്കുന്ന കൊടിയ വിഭാഗീയതയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടുത്തെ മാര്‍ക്സിസ്റ്റുകാരെന്ന് നടിക്കുന്നവര്‍ മാരാരിക്കുളത്തെ സിപിഐയുടെ മണ്ഡലം ഓഫീസില്‍ അതിക്രമിച്ച് കയറുകയും സെക്രട്ടറിയായിരുന്ന എന്‍.എന്‍. ശശിയെയും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിക്കുകയും കാറല്‍ മാര്‍ക്സിന്റെ ചിത്രവും തകര്‍ത്തിരുന്നു. അന്ന് കാറല്‍ മാര്‍ക്സിന്റെ ചിത്രം അടിച്ചു തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ മാര്‍ക്സിസം എന്ന പ്രത്യയശാസ്ത്രത്തോട് യാതൊരുവിലയും കല്‍പ്പിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
പി. കൃഷ്ണപിള്ളയുടെ സ്മാരകവും പ്രതിമയും തകര്‍ക്കുക എന്നത് ആ പ്രസ്ഥാനത്തെ സംബന്ധിച്ച് ആനക്കാര്യമല്ലെന്നും സിപിഐയുടെ മണ്ണഞ്ചേരി ലോക്കല്‍ സമ്മേളന രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. റിപ്പോര്‍ട്ട് സെക്രട്ടറി വേണു അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിനിധി സഖാക്കള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. 16 പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയ്ക്ക് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: