മണ്ണഞ്ചേരി: കൃഷിവകുപ്പും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും പാടശേഖരസമിതിയും കുമരകത്തെ പാരമ്പര്യകര്ഷകരും കൈകോര്‍ത്തു. 175 ഏക്കറോളം വിസ്തൃതിയുള്ള മാരാരിക്കുളത്തെ പ്രധാന നെല്ലുത്പ്പാദന കേന്ദ്രമായ പെരുന്തുരുത്തു കരിയില്‍ ഇനി കതിര്മണികള് വിളയും. നടുചാലിന്റെ കിഴക്കുഭാഗത്തെ ഏകദേശം 100 ഏക്കറിലാണ് കുമരകത്തെ സ്വാശ്രയ ഗ്രൂപ്പ് കൃഷി ഇറക്കുന്നത്. കൃഷിക്കാവശ്യമായ വിത്തും വളവും ഗ്രാമപഞ്ചായത്ത് സൗജന്യമായി കര്‍ഷകര്‍ക്ക് കൈമാറി.
50 ശതമാനം സബ്സിഡി നിരക്കില്‍ നീറ്റുകക്ക കൃഷിവകുപ്പ് ഇവര്‍ക്കു വിതരണം ചെയ്യും. അത്യുത്പ്പാദന ശേഷിയുള്ള ഉമാ നെല്‍ വിത്താണ് കൃഷിക്കുപയോഗിക്കുന്നത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്ത് വിത ഉദ്ഘാടനം ചെയ്തു. കര്‍ഷകസമിതി വൈസ്പ്രസിഡന്റ് സി.സി. നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷിഓഫീസര്‍ റെജിമോള്‍, കര്‍ഷകസമിതി സെക്രട്ടറി അബൂബക്കര്‍ പാലേപ്പറമ്പ്, അബ്ദുള്‍ഖാദര്‍ കറ്റാനം, സിറാജുദ്ദീന്, എന്‍.കെ. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: