ചേര്‍ത്തല: നഗരസഭാ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും മാലിന്യങ്ങള്‍ ഓടവഴി പുത്തന്‍തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ നഗരസഭ നടപടി സ്വീകരിക്കണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ജലസ്രോതസ് മലിനമാക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ കെ.പണിക്കര്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. അജിത്, ടൗണ്‍ കമ്മറ്റി പ്രസിഡന്റ് വി.കെ. രാജു, നഗരസഭാകമ്മറ്റി ജനറല്‍ സെക്രട്ടറി വിജീഷ് നെടുമ്പ്രക്കാട്, സെക്രട്ടറിമാരായ കെ.ടി. ഷാജി, കെ.വി. ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: