കായംകുളം: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥിയെ പോലീസുകാരന് ക്രൂരമായി മര്‍ദ്ദിച്ചു. ഗോവിന്ദമുട്ടം തോണ്ടുതറയില്‍ വെലോസിനെ (16)യാണ് കായംകുളം ഡിവൈഎസ്പി ഓഫീസിലെ പോലീസുകാരന് ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസം രാവിലെ പതിനൊന്നിനാണ് സംഭവം. കായംകുളം എംഎസ്എം സ്കൂളില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കാനായി പോയതായിരുന്നു വെലോസ്. കൂട്ടുകാരനൊപ്പം ബൈക്കിന് പിന്നില്‍ യാത്ര ചെയ്യവേ സ്കൂളിന് സമീപം പോലീസുകാരന് ഇരുവരേയും തടഞ്ഞു നിര്‍ത്തുകയും പിന്നില്‍ ഇരുന്ന വെലോസിനോട് ലൈസന്‍സ് ആവശ്യപ്പെട്ടു.
പിന്നില്‍ ഇരിക്കുന്നതിന് ലൈസന്‍സ് വേണമോ എന്നു ചോദിച്ചതിന് പോലീസുകാരന് വെലോസിനെ അസഭ്യം പറഞ്ഞു. മലയ്ക്ക് പോകാന്‍ മാല ഇട്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും അസഭ്യം പറഞ്ഞുകൊണ്ട് വെലോസിന്റെ ഇരുകവിളിലും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ ഇയാളെ സഹപാഠികള്‍ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: