മുഹമ്മ/തലവടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും പഞ്ചായത്തിലെ അഴിമതിക്കെതിരെയും ബിജെപി മുഹമ്മ, തലവടി പഞ്ചായത്തു കമ്മറ്റികളുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുഹമ്മയില്‍ ചേര്‍ത്തല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. അജിത് ധര്‍ണ ഉദ്ഘാടനം ചെയ്തു. നാട്ടിലെ അരക്ഷിതത്വത്തിനു കാരണം സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വികസന മുരടിപ്പിനും ക്രമസമാധാന തകര്‍ച്ചയ്ക്കും ഈ കൂട്ടുകെട്ടു തന്നെയാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.വി. അശോകന് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. ഗോപാലകൃഷ്ണന്, സെക്രട്ടറി കെ.വി. ബാബു, പി.ആര്. പ്രസാദ്, കെ.ടി. ശശി, കെ.കെ. മണിയന് ജ്യോത്സ്യര്, കെ.കെ. സുഗുണന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
തലവടിയില്‍ ബിജെപി കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കെ. രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മിനി ബിജു, എംടി. വര്‍ഗീസ്, അനുരാഗ് തലവടി തുടങ്ങിയവര്‍ സംസാരിച്ചു. എം. വിജയകുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: