ചേര്‍ത്തല: ചേര്‍ത്തല നിവാസികളുടെ ചിരകാല സ്വപ്നമായ നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്ന് ബിജെപി ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് ആവശ്യപ്പെട്ടു. പാലം പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് പാലത്തിന് തറക്കല്ലിട്ട മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വീട്ടിലേക്ക് ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് പരിഹാരത്തുക വാങ്ങി നല്കാന് ജനപ്രതിനിധികള്‍ തയ്യാറാകണെമന്നും അദ്ദേഹം പറഞ്ഞു. ആര്. സുമേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, എന്‍. ചന്ദ്രന്, നഗരസഭാ കമ്മറ്റി പ്രസിഡന്റ് വി.കെ. രാജു, ജനറല്‍ സെക്രട്ടറി വിജീഷ് നെടുമ്പ്രക്കാട്, മഹീധരന്‍, ബൈജു, ശശികര്ണന്, ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു. നെടുമ്പ്രക്കാട് നിന്നാരംഭിച്ച മാര്‍ച്ച് ആന്റണിയുടെ വീടിന് മുന്‍വശത്തായി പോലീസ് തടഞ്ഞു. നൂറിലധികം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: