ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് മുട്ട വ്യാപാരികള്‍ പ്രതിസന്ധിയിലായതായി എഗ് മര്‍ച്ചന്റ്സ് വെല്‍ഫയര്‍ അസോസിയേഷന് കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലേക്ക് മുട്ടകള്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാത്ത തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവടങ്ങളില്‍നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍, പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ വിപണത്തിന് നിരോധനം വന്നതോടെ ജില്ലയിലെ മുട്ടവ്യാപാരം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ജില്ലയിലേക്ക് ആഴ്ചയില്‍ ആറു ലോഡ് മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കല്‍, ആന്ധ്രാപ്രദേശ് എന്നിവടങ്ങളില്‍ നിന്നായി വരുന്നത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് ഈ മുട്ടകള്‍ കൊണ്ടുവരുന്നത്. പക്ഷിപ്പനിയെ തുടര്‍ന്ന് കൊണ്ടുവന്ന മുട്ടകള്‍ കേടാകുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസ്സോസിയേഷന് ജനറല്‍ സെക്രട്ടറി എം. മാഹീന്, എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് ദേവസ്യ, ജോസ് തോമസ്, എം. സലീം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: