കിഴക്കമ്പലം: പിഡബ്ല്യൂഡി ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മോറക്കാല-പാപ്പറകടവ്, മനക്കേക്കര-പിണര്‍മുണ്ട റോഡിന്റെ പുനരുദ്ധാരണ ജോലികള്‍ തുടങ്ങാത്തതില്‍ ഇവിടുത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. എംഎല്‍എ വി.പി.സജീന്ദ്രന്റെ പ്രാദേശിക റോഡുവികസനഫണ്ടില്നിന്നും ഒരുകോടി രൂപയാണ് കുന്നത്തുനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള ഈറോഡിന് അനുവദിച്ചത്.
എന്നാല്‍ ടെണ്ടര്ക്ഷണിച്ച് വര്ക്ക്തുടങ്ങുന്നതിനുമുമ്പുതന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ഫോട്ടോ പതിച്ച് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫഌക്സ് ബോര്‍ഡുകള്‍ പഞ്ചായത്തില്‍ പരക്കെ പ്രത്യക്ഷപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും റോഡുപണി തുടങ്ങാത്തതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഒടുവില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ച് റോഡ്പുനര്നിമ്മാണ സംരക്ഷണ സമിതി രൂപീകരിച്ച് തുടര്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചിരുന്നു.
മനോജ് മനക്കേക്കര, ഒ.യു.വര്‍ക്കി, എം.കെ.കൊച്ചുണ്ണി, അഡ്വ.ജിനീഷ്കുമാര്‍, എം.കെ.സുബൈര്‍, റെജിഓളങ്ങാട്ട്, സി.കെ.കൃഷ്ണന് എന്നിവരടങ്ങിയ ഏഴംഗ റോഡുപുനര്നിര്മ്മാണ സംരക്ഷണ സമിതിയെ യോഗം തെരഞ്ഞെടുത്തു. റോഡുപണി ഇനിയും നീണ്ടുപോയാല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളെയും കരാറുകാരനെയും സമിതി അറിയിക്കുകയുണ്ടായി. ഇതില്‍നിന്നും ചില പഞ്ചയത്ത് ഭരണസമിതി അംഗങ്ങളും കരാര്‍ ലഭിക്കാതെപോയ ഏതാനും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറവില്‍ ചില രാഷ്ട്രീയ പാര്ട്ടിക്കാര് അനാവശ്യമായി ഇടപെടുന്നതാണ് റോഡുപണി വൈകുന്നതെന്ന് സമിതി അറിയിച്ചു.
ഒടുവില്‍ കരാറില്‍ നിര്‍ദ്ദേശിക്കുന്നതുപോലെ റോഡിന്റെ പുനരുദ്ധാരണജോലികള്‍ നടത്താമെന്ന് കരാറുകാരനും അസി.എഞ്ചിനീയറും സമ്മതിച്ചു. പുനരുദ്ധാരണ ജോലികള്‍ തടസ്സംകൂടാതെ നടത്തുവാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ സമിതി അംഗങ്ങള്‍ ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പാപ്പാറക്കടവില്നിന്നും റോഡിന്റെ പണികള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: