എരുമേലി: അയല്‍വാസിയും ബന്ധുക്കളും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് കൃഷി നശിപ്പിച്ച അനധികൃതമായി റോഡുവെട്ടിയ സംഭവത്തില്‍ പരാതികള്‍ നല്‍കിയിട്ടും പോലീസ് അന്വേഷിച്ച് നീതി ഉറപ്പാക്കുന്നില്ലെന്ന് കര്‍ഷകകുടുംബത്തിന്റെ പരാതി. സംഭവം സംബന്ധിച്ച് എരുമേലി ഇരുമ്പൂന്നിക്കര ആനശേരില് മോഹനനും ഭാര്യയുമാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞമാസം പത്തിന് രാത്രിയില്‍ അയല്‍വാസിയും റാന്നിയിലുള്ള ബന്ധുക്കളും ക്വട്ടേഷന്‍ സംഘങ്ങളും വീട്ടിലെത്തി കാപ്പിയടക്കമുള്ള കൃഷി വെട്ടിനശിപ്പിച്ചതിനുശേഷം റോഡുവെട്ടുകയായിരുന്നുവെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എരുമേലി എസ്ഐയും മണിമല സിഐയും സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധിച്ച് എതിര്‍കക്ഷികളെ വിളിച്ചുവരുത്താമെന്ന് പറഞ്ഞെങ്കിലും ഒരുമാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നല്‍കുകയും പോലീസുകാര്‍ വീട്ടില്‍വന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അനധികൃതമായി കൃഷി വെട്ടിനശിപ്പിച്ച് റോഡുവെട്ടുകയും ഭാര്യയെയും മക്കളെയും തന്നെയും ഭീഷണിപ്പെടുത്തി ആക്രമിക്കാനെത്തിയിട്ടും എതിര്‍കക്ഷികളെ വിളിച്ചുവരുത്തി സംഭവം അന്വേഷിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.
പോലീസിലെ ചിലരുടെ ഒത്താശയോടെയാണ് അനധികൃതമായി റോഡ് വെട്ടിയതെന്നും പോലീസ് സംഭവം അന്വേഷിക്കാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെയന്നും ഇവര്‍ പറയുന്നു. അഞ്ചുതവണ ഭൂമികയ്യേറ്റം നടത്തിയതിനുശേഷമാണ് മോഹനന് ഈ ഭൂമി വാങ്ങുന്നതെന്നും ഈ ആധാരത്തിലോ മുന്നാധാരത്തിലോ വഴി സംബന്ധിച്ച് യാതൊരറിയിപ്പുമില്ലെന്നും അവര്‍ പറഞ്ഞു.
ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരുടെ പിന്‍ബലത്തില്‍ വീടുകയറി ആക്രമിക്കാനെത്തിയിട്ടും പോലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. റാന്നിയില്‍ ജോലി ചെയ്യുന്ന തന്നെ അപകടപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തലാണഅ ഇപ്പോള്‍ നടക്കുന്നതെന്നും മോഹനന് പറഞ്ഞു.
അനധികൃത റോഡുവെട്ടും കൃഷിനശിപ്പിച്ച സംഭവവുമെല്ലാം ചര്‍ച്ച ചെയ്തു തീര്‍ക്കാന്‍ ഇരുമ്പൂന്നിക്കരയിലെ ജമാ അത്ത് കമ്മറ്റിയും എസ്എന്‍ഡിപി ശാഖയും തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് രാത്രിയില്‍ കയ്യേറ്റമുണ്ടായതെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അയല്‍വാസിയായ മേലേവീട്ടില്‍ സല്‍മാബീവി അടക്കമുള്ള ബന്ധുക്കള്‍ക്കെതിരെയാണ് പോലീസ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: