ചേര്‍ത്തല: താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പന് ഭക്തര്‍ക്ക് ആശ്രയമായ ചേര്‍ത്തല- തണ്ണീര്‍മുക്കം റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. നിത്യേന ആയിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. മണ്ഡലക്കാലത്തിനു മുന്‍പ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചെങ്കിലും ഇത് നന്നാക്കുന്നതിന് നടപടിയുണ്ടായില്ല. കോട്ടയം, വൈക്കം ഭാഗങ്ങളിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യബസുകളും കടന്നുപോകുന്ന പ്രധാന റോഡാണിത്. റോഡില്‍ രൂപപ്പെട്ട വലിയ കുഴികളില്‍പ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുക പതിവാണ്. പത്തോളം സ്ഥലങ്ങളിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.
ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു കിഴക്കുഭാഗത്തുള്ള ഗവ. ഗേള്‍സ് ഹൈസ്കൂള്‍ കവല നവീകരിക്കാന്‍ 25 ലക്ഷംരൂപ അനുവദിച്ചത് ജൂലൈയിലാണ്. ഓണത്തിനുമുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു. കോണ്‍ക്രീറ്റ് ഇന്റര്ലോക്ക്ടൈല് ഉപയോഗിച്ച് കവലയില്‍ നിന്ന് നാലുവശങ്ങളിലേക്കും ടൈല്‍ വിരിച്ച് പുനര്‍നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്. എന്നാല്‍ കരാര്‍ നടപടി പൂര്‍ത്തിയാക്കാന്‍ പോലും ശ്രമിച്ചിട്ടില്ല. ഇതുകൂടാതെ വാരനാട്, കാളികുളം, സെന്റ് ആന്റണീസ് സ്കൂള്‍ പരിസരം, കുണ്ടുവളവ്, തണ്ണീര്‍മുക്കം കെഎസ്ഇബി ഓഫീസിനു മുന്‍ഭാഗത്തും റോഡ് തകര്‍ന്നുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: