മുഹമ്മ: കഞ്ഞിക്കുഴിയിലെ ഹരിതസമൃദ്ധി പദ്ധതിയെക്കുറിച്ച് നേരിട്ടറിയാന്‍ ഒരുകൂട്ടം കര്‍ഷകര്‍ പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ പഞ്ചായത്തില്‍ നിന്നും കഞ്ഞിക്കുഴി ഗ്രാമത്തിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുധര്‍മ്മ, വികസനകാര്യ സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ ശശീന്ദ്ര, കൃഷി ഓഫീസര്‍ പി.ബി. സിന്ധു എന്നിവരോടൊപ്പം മുപ്പത് കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു. സംഘം ഓട്ടോകാസ്റ്റിന് സമീപമുള്ള കൃഷിയിടവും നിരവധി വീടുകളിലെയും വയലുകളിലെയും പച്ചക്കറി കൃഷി സന്ദര്‍ശിച്ചു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ സംതൃപ്തി രേഖപ്പെടുത്തി. ഇലന്തൂര്‍ പഞ്ചായത്തിലും കഞ്ഞിക്കുഴി മാതൃക നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ്മ പറഞ്ഞു. കഞ്ഞിക്കുഴിയിലെ കൃഷി രീതികള്‍ പഠിക്കാനെത്തിയ സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് എം.ജി. രാജുവും ചേര്‍ന്നു സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: