ആലപ്പുഴ: തുമ്പോളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു ഫ്രീഡം ബോയ്സ് ക്ലബ് സംഘടിപ്പിച്ച ദീപക്കാഴ്ചയോടനുബന്ധിച്ചു കടപ്പുറത്ത് മണലില്‍ തീര്‍ത്ത മാതാവിന്റെ രൂപം വിസ്മയമായി. കൊറ്റംകുളങ്ങര കുറ്റിപ്പുറത്തു വീട്ടില്‍ കലേഷാണു നാലുമണിക്കൂര്‍ കൊണ്ട് ശില്പം മണലില്‍ തീര്‍ത്തത്. സ്വകാര്യ കയര്കമ്പനിയില് ഡിസൈനറായി ജോലി ചെയ്യുന്ന കലേഷ് മൂന്നാംക്ലാസ് മുതല്‍ വരയുടെയും ശില്പനിര്മാണത്തിന്റെയും ലോകത്തേക്കു കടന്നുവന്നത്. വീട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനം കൂടിയായപ്പോള്‍ ഈ കലാകാരന് നിറങ്ങളുടെ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഇദ്ദേഹത്തെ മണല്‍ ശില്പനിര്മാണത്തിലേക്കെത്തിച്ചത്. നൂറുകണക്കിനാളുകളാണ് മണല്ശില്പം കാണാനെത്തി കലേഷിനെ അഭിനന്ദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: