ചേര്‍ത്തല: ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ചേര്‍ത്തല നഗരസഭ രണ്ടാംവാര്‍ഡ് തെക്കേക്കരിയില്‍ പ്രഭ (44), ഇവരുടെ മകന് ലാലു (22), പുളിക്കല്‍ വീട്ടില്‍ ശ്രീനാഥ് (28), ഭാര്യ നിഷ (24) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സമീപത്തെ മഹാദേവ നഗറില്‍ ഇരിക്കുകയായിരുന്ന ലാലുവിനെയും ശ്രീനാഥിനെയും ഡിവൈഎഫ്ഐ ഗുണ്ടാസംഘം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. ഇതു തടയാനെത്തിയപ്പോഴാണ് പ്രഭയ്ക്കും നിഷയ്ക്കും മര്‍ദ്ദനമേറ്റത്. അടുത്തിടെ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്നു പ്രഭ. കഴിഞ്ഞദിവസം പ്രദേശത്തെ ഹിന്ദുഐക്യവേദിയുടെ കൊടിമരം ഡിവൈഎഫ്ഐ, സിപിഎം സംഘം തകര്‍ത്തിരുന്നു. ഇതിന്റെ സാക്ഷിയാണ് പ്രഭ. കൊടിമരം നശിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: