പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ പൂച്ചാക്കല്‍ കവലയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ജങ്ഷന്റെ തെക്കേക്കരയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിനാണ് കാനയും റോഡും നിര്‍മ്മിക്കുന്നതിലൂടെ പരിഹാരമാകുന്നത്. എ.എം. ആരിഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുമ്പ് ഇവിടെ ഉണ്ടായിരുന്ന കാന പെട്ടിപ്പൊളിഞ്ഞുകിടന്നതിനാല് മഴക്കാലത്ത് എസ്ബിടി, പോസ്റ്റ് ഓഫീസ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഏറെ ബുദ്ധിമട്ടു നേരിട്ടിരുന്നു. കാന നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പൂച്ചാക്കല്‍ തോട്ടിലേക്ക് വെള്ളം ഒഴുക്കി വിടാന്‍ സാധിക്കും. ഇതോടെ വെള്ളക്കെട്ടിനു പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: