മനില: കിഴക്കന്‍ ഫിലിപ്പിന്‍സില്‍ ആഞ്ഞടിച്ച കൊടുംങ്കാറ്റില്‍ വന്‍ നാശനഷ്ടം. കഴിഞ്ഞ വര്‍ഷം ഹിയാന്‍ കൊടുംങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറി വരുന്നതിനിടെയാണ് ഫിലിപ്പിന്‍സിന് മറ്റൊരു കൊടുംങ്കാറ്റിന്റെ രൂക്ഷതകൂടി അനുഭവിക്കേണ്ടി വന്നത്.
കൊടുങ്കാറ്റിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കടല്‍ക്ഷോഭം ഉണ്ടാകുകയും ചെയ്തു. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം അറ്റതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി.
കാറ്റിനൊപ്പം ശക്തമായ മഴ ഉണ്ടായത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണമായി. തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഒഴിഞ്ഞുപോയി. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: