ഇസ്ലാമാബാദ്:അമേരിക്ക വര്‍ഷങ്ങളായി തേടുന്ന കൊടുംഭീകരനും അല്‍ഖ്വയ്ദ നേതാവുമായ അഡ്നാന് എല്‍ ഷുക്രിജുമാ പാക്കിസ്ഥാനില്‍ കൊലപ്പെട്ടു.
തങ്ങള്‍ നടത്തിയ റെയ്ഡിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പാക്സൈന്യത്തിന്റെ അവകാശവാദം. 2009ല്‍ ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭപാതകളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഇയാളെ അമേരിക്ക തെരഞ്ഞുവരികയായിരുന്നു.
പാക്കിസ്ഥാനിലെ തെക്കന്‍ വസീറിസ്ഥാനിലെ ഷിന്വര്സാക്കില് നടന്ന പരിശോധനയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പോലീസായ എഫ്ബിഐയുടെ നോട്ടപ്പുള്ളിയായ ഇയാള്‍ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഷിന്വര്സാക്കില് ഒളിച്ചുതാമസിക്കുകയായിരുന്നു.
ഇയാളെ സഹായിച്ചിരുന്നയാളും കൊല്ലപ്പെട്ടിട്ടുണ്ട്.സൗദി അറേബ്യക്കാരനാണ് ഷുക്രിജുമാ.ഇയാളുടെ തലയ്ക്ക് 50 ലക്ഷം ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്.അഫ്ഗാന്റെ അതിര്‍ത്തിയിലാണ് വസീറിസ്ഥാന്.താലിബാന്, അല്‍ഖ്വയ്ദ എന്നിവയുടെ താവളമാണ് വസീറിസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: