തിരുവല്ല: ജില്ലാ ലീഗല്‍സര്‍വീസസ് അതോറിട്ടിയുടെയും താലൂക്ക് ലീഗല്‍സര്‍വീസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ തിരുവല്ല കുടുംബകോടതിയിലും മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി, സബ്കോടതി, ആര്‍ഡിഒ ആഫീസ്, താലൂക്ക് ആഫീസ് എന്നിവിടങ്ങളിലായി ഇന്നലെ നടന്ന ദേശീയ ലോക് അദാലത്തില്‍ 3826 കേസ്സുകള്‍ പരിഗണിച്ചതില്‍ 2654 കേസ്സകളില് തീര്‍പ്പാക്കി.
വിവിധ വകുപ്പുകളുടേതായ കേസ്സുകളില്‍ 16 ലക്ഷത്തി 33,000 രൂപ പിഴ ഈടാക്കി. വിവിധ കോടതികളുടെ പരിഗണനയില്‍ ഉള്ളതും തീര്‍പ്പാകാത്തതുമായ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്കുകേസുകള്‍, മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ കേസുകള്‍, കുടുംബകോടതി കേസുകള്‍, വസ്തു, പണമിടപാട്, തൊഴില്‍ സംബന്ധമായ കേസുകള്‍, വാടക, കുടിശ്ശിക പിരിച്ചെടുക്കല്‍, ജപ്തി, വസ്തുസംബന്ധമായ കേസ്സുകള്‍, റവന്യൂ കേസുകള്‍ എന്നിവയാണ് ഒത്തുതീര്‍പ്പിനായി അദാലത്തില്‍ പരിഗണിച്ചത്. പെറ്റിക്രിമിനല് കേസുകള്‍, എക്സൈസ്, ടെലിഫോണ്‍, വസ്തുകൈമാറ്റത്തില്‍ രജിസ്ട്രേഷന് ഫീസുകള്‍ കുറച്ചുകാണിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍, ലാന്റ് അക്വിസിഷന്‍ എഎന്നീ കേസ്സുകളും അദാലത്തിലെത്തി.
പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനഗതാഗതവുമായി ബന്ധപ്പെട്ട ആയിരത്തഞ്ഞൂറോളം പെറ്റി കേസ്സുകളില്‍ നിന്നായി 11.5 ലക്ഷംരൂപ പിഴ ഈടാക്കി. കോടതികളില്‍ തീര്‍പ്പാകാതിരുന്ന മുന്നൂറ്റിയമ്പതോളം കേസ്സുകളില്‍ മുപ്പത്തിയാറെണ്ണം തീര്‍പ്പാക്കി. വിവിധ ബാങ്കുകളുടേതായി നിലനിന്നിരുന്നതും അദാലത്തില്‍ നേരിട്ട് ല‘ിച്ചതുമായ 850 കേസ്സുകളില്‍ 510 കേസ്സുകളിലെ പരാതികള്‍ പരിഹരിച്ചു.
മോട്ടാര്‍ വാഹന വകുപ്പിന്റേതായി അദാലത്തില്‍ എത്തിയ എണ്ണൂറോളം കേസ്സുകളില്‍ നാനൂറോളം കേസ്സുകള്‍ തീര്‍പ്പായി. ഇതില്‍നിന്നും 3.5 ലക്ഷം രൂപ പിഴ ഈടാക്കി. മൊബൈല്‍ ഫോണ്‍, ലാന്റ് ഫോണുകളുടെ ബില്ലുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്ലിന്റേതായി നിലനിന്നിരുന്ന 240 കേസ്സുകളില്‍ 152 എണ്ണം തീര്‍പ്പാക്കി 58,000 രൂപ പിഴ ചുമത്തി. എക്സൈസ് വകുപ്പിന്റേതായി 86 കേസ്സുകളാണ് പരിഗണനയ്ക്കെത്തിയത്. ഇതില്‍ 56 കേസ്സുകളില്‍ തീര്‍പ്പാക്കി 75,000 രൂപ പിഴ അടപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: